കണ്ണൂർ: കൊവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം സംബന്ധിച്ച് ജില്ലയിൽ സ്‌പോട്ട് രജിസ്‌ട്രേഷന് വരുന്നവർക്കായി ഓരോ സ്ഥാപനത്തിലും ഹെൽപ്പ് ഡെസ്‌ക് സംവിധാനം ഏർപ്പെടുത്തും. ഹെൽപ്പ് ഡെസ്‌ക്കിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ ടെലിഫോൺ വഴിയുള്ള സെക്കന്റ് ഡോസ് വാക്സിനേഷൻ ആവശ്യമുള്ളവരുടെ പേര് വിവരങ്ങൾ സ്വീകരിക്കും. ഓരോ ദിവസവും അനുവദിക്കപ്പെട്ട ഡോസുകളിൽ 80 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനു വേണ്ടിയും ബാക്കി ഓൺലൈൻ ഷെഡ്യൂളിംഗ് എന്നീ രീതിയിലായിരിക്കും.
സ്‌പോട്ട് രജിസ്‌ട്രേഷൻ വരുന്നവരുടെ എണ്ണം തയ്യാറാക്കി വിവരം വാക്സിനേഷൻ സെല്ലിൽ അറിയിക്കും. സ്‌പോട്ട് രജിസ്ട്രേഷൻ ആവശ്യമുള്ളവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രത്യേകം സമയക്രമം നൽകുന്നതാണ്. സ്‌പോട്ട് രജിസ്‌ഷ്രേൻ സുഗമമാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ, ആശ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. പൊതുജനങ്ങൾ കൂട്ടം കൂടാതെയും സർക്കാർ നിർദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും രജിസ്‌ട്രേഷൻ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും വേണം വാക്സിൻ സ്വീകരിക്കാൻ നിർദ്ദിഷ്ട സമയത്തു മാത്രം എത്തേണ്ടത്. വാക്സിൻ കേന്ദ്രത്തിൽ പോകുമ്പോൾ ആധാർ കാർഡ് അല്ലെങ്കിൽ മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് കരുതണം.