കണ്ണൂർ: കൊവിഡ് പശ്ചാത്തലത്തിൽ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ ടി.വി സുഭാഷ് അറിയിച്ചു. കേസുകൾ കൂടിവരുന്ന ഇടങ്ങളിൽ ഇപ്പോൾ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ കൂടുതൽ നിയന്ത്രണങ്ങൾ ആകാം. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി/ ചീഫ് സെക്രട്ടറി, റവന്യൂ സെകട്ടറി, ജില്ലാ കളക്ടർ (ജില്ലാ മജിട്രേറ്റ് ) എന്നിവർക്കു മാത്രമാണ് ഈ ഉത്തരവുകൾ അതത് സാഹചര്യങ്ങളിൽ ഇറക്കാനുള്ള അധികാരങ്ങൾ ഉള്ളത്. ബദൽ സംവിധാനങ്ങൾ ഉറപ്പാക്കാതെ ലോക്ക് ഡൗൺ പ്രഖ്യാപിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.