കണ്ണൂർ: ജില്ലയിൽ വ്യാഴാഴ്ച 1999 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 1873 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 82 പേർക്കും വിദേശത്തു നിന്നെത്തിയ ഏഴ് പേർക്കും 37 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 23.09 ശതമാനം
അതേസമയം കാസർകോട് ജില്ലയിൽ 1063 പേർക്കാണ് ഇന്നലെ കൊവിഡ് 19 പോസിറ്റീവായത്. 709 പേർ രോഗമുക്തരായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.3 ശതമാനമാണ്. നിലവിൽ 9278 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്.
കണ്ണൂർ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകൾ 87,863 ആയി. ഇവരിൽ 1048 പേർ വ്യാഴാഴ്ച രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 66,055 ആയി. 394 പേർ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 19,069 പേർ ചികിത്സയിലാണ്. ഇതിൽ 18506 പേർ വീടുകളിലും ബാക്കി 563 പേർ വിവിധ സ്ഥാപനങ്ങളിലുമാണ്.
ജില്ലയിൽ നിലവിൽ നിരീക്ഷണത്തിലുള്ളത് 45991 പേരാണ്. പരിശോധനയ്ക്ക് അയച്ചതിൽ 2390 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
വീടുകളിൽ 10996 പേരും സ്ഥാപനങ്ങളിൽ 842 പേരുമുൾപ്പെടെ കാസർകോട് ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 11,838 പേരാണ്. പുതിയതായി 996 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം 3632 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 1180 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.