cctv
പെരിയയിൽ ഫോറസ്റ്റ് സി.സി.ടി.വിയിൽ കുടുങ്ങിയ കാട്ടൂപൂച്ച

കാഞ്ഞങ്ങാട്: ഏതാനും ദിവസങ്ങളിലായി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് ഓഫീസർമാരുടെ ഉറക്കം കെടുത്തിയ പുലി പ്രശ്‌നത്തിന് പരിഹാരമായി. വനംവകുപ്പ് സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ കുരുങ്ങിയത് കാട്ടുപൂച്ച. കഴിഞ്ഞ ദിവസം പെരിയയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിലാണ് കാട്ടുപൂച്ചയ്ക്ക് സമാനമായ ഒന്നിന്റെ പടം കുരുങ്ങിയത്. ഇതോടെ കാഞ്ഞങ്ങാട്ടും അമ്പലത്തറയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുലിയെന്ന് കരുതി ആശങ്കയിലായ ജനങ്ങൾക്കും സമാധാനമായി.
കല്ല്യാണം മുത്തപ്പൻ തറയിലെ വീട്ടമ്മയാണ് പുലിയെ കണ്ടതായി പറഞ്ഞത്. ഇവിടങ്ങളിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടിരുന്നു. ഇതേ തുടർന്നാണ് വനം വകുപ്പ് രണ്ട് കാമറകൾ സ്ഥാപിച്ചത്. ഇതിലൊന്നിലാണ് കാട്ടൂപൂച്ചയെ പോലുള്ള ജീവി പതിഞ്ഞിരിക്കുന്നത്.