തലശ്ശേരി: കൊവിഡ് രോഗവ്യാപനം വർദ്ധിച്ചു വരുന്ന ധർമ്മടത്ത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ 15 ലക്ഷം രൂപ നീക്കിവയ്ക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനം. പ്ലാൻ ഫണ്ടിൽ നിന്ന് 10 ലക്ഷവും തനത് ഫണ്ടിൽ നിന്ന് 5 ലക്ഷവുമാണ് അനുവദിച്ചത്. സംഖ്യ ഉപയോഗിച്ച് മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങാനാവും. ഇതിനിടെ പഞ്ചായത്തിലെ മുഴുവൻ കിടപ്പു രോഗികൾക്കും അവരവരുടെ വീടുകളിൽ ചെന്ന് കൊവിഡ് പ്രതിരോധ വാക്സിൻ നൽകാൻ ഇന്നലെ ചേർന്ന പ്രത്യേക യോഗം തീരുമാനിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 488 പേർ ക്വാറന്റൈനിലുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.