
രജനി സാറിന് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. മഹാനടനാണ് അദ്ദേഹം.മമ്മുക്കയോടൊപ്പം തകർത്ത് അഭിനയിച്ച് ധളപതിയും ബാഷയുമാണ് ഇഷ്ടപ്പെട്ട സിനിമകൾ. അന്ന് രാഷ്ട്രീയമായും ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു ബാഷ.
ഒരുപാട് തവണകണ്ടിട്ടുണ്ട്. ബാഷയിലെ മാണിക് ബാഷ തന്നെയാണെന്റെ ഹീറോ. മാസ് കഥാപാത്രമല്ലേ..?സാധാരണക്കാരന്റെ പ്രതിനിധിയാണ് ഓട്ടോ ഡ്രൈവറായ മാണിക് ബാഷ. സാധാരണക്കാരന്റെ പിന്തുണയാണ് ബാഷയുടെ കരുത്ത്.