klll
ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് ഇരുവളളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് വീൽചെയർ കൈമാറിയപ്പോൾ

കോഴിക്കോട്: ഇരുവളളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് കെയർ യൂണിറ്റിന് ചേളന്നൂർ ശ്രീനാരായണഗുരു കോളേജ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ സാന്ത്വനസ്‌പർശം. സപ്തദിന ഓൺലൈൻ സ്‌പെഷൽ ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച വിത്ത് പേന വിറ്റു സ്വരൂപിച്ച പണം ഉപയോഗിച്ച് വാങ്ങിയ വീൽചെയർ പ്രിൻസിപ്പൽ ഡോ. ദേവിപ്രിയ പി.എച്ച്.സി യിലെ ഡോ.കെ.സി.നിത്യയ്ക്ക് കൈമാറി. പ്രോഗ്രാം ഓഫീസർമാരായ ഡോ.എം.കെ ബിന്ദു, സി.പി ജിതേഷ്, സെക്രട്ടറിമാരായ എം.എ കാവ്യ, ടി.കെ.ജിനി, എ.വി യദു, നിഖിൽ രാജ്, അർഷദ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.