കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വേനൽച്ചൂടിൽ പൊതുജനങ്ങൾക്ക് ദാഹമകറ്റാൻ മിൽമയുടെ സംഭാരം സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു. റെയിൽവേ സ്‌റ്റേഷൻ ലിങ്ക് റോഡ് പരിസരത്ത് വിതരണ ഉദ്ഘാടനം പി.വി.ചന്ദ്രനും , മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്ത് ബാങ്ക് ഡയരക്ടർ ഷവലിയാർ സി.ഇ ചാക്കുണ്ണിയും നിർവഹി ച്ചു. ബാങ്ക് ചെയർമാൻ ജി.നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയർക്ടർമാരായ പി.ദാമോദരൻ, .പി.എ.ജയപ്രകാശ്, അഡ്വ.എ.ശിവദാസ് അഡ്വ.കെ.പി രാമ ചന്ദ്രൻ, ജനറൽ മാനേജർ സാജു ജെയിംസ്, അസി. ജനറൽ മാനേജർമാരായ കെ.രാഗേഷ്, കെ.പി നന്ദു എന്നിവർ സംബന്ധിച്ചു.