ldf

വടകര: കുറ്റ്യാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ മണ്ഡല പര്യടന പരിപാടി സമാപിച്ചു. രണ്ടു ഘട്ടങ്ങളിലായി ആറു ദിവസമാണ് പര്യടനം നടത്തിയത്. തെരുവു നാടകം, ഫ്ലാഷ് മോബ്, ഗാനമേള എന്നിവയോടൊപ്പമെത്തിയ സ്ഥാനാർത്ഥിയെ സ്ത്രീകളും കുട്ടികളും തൊഴിലാളികളും ചേർന്നാണ് സ്വീകരിച്ചത്. നൂറ്റി അൻപത് സ്വീകരണകേന്ദ്രങ്ങളിൽ വെച്ച് വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥിച്ചു നടത്തിയ പര്യടനം മണിയൂർ പഞ്ചായത്തിലെ വെട്ടിൽ പിടികയിൽ സമാപിച്ചു .വിവിധ സ്വീകരണ കേന്ദ്രങ്ങളിലുംസമാപന പൊതുസമ്മേളനത്തിലും സ്ഥാനാർത്ഥിയോടൊപ്പം നേതാക്കളായ കെ.കെ ലതിക, കെ.കെ ദിനേശൻ, ആയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്, കോറോത്ത് ശ്രീധരൻ, പി.സുരേഷ് ബാബു, കെ.കെ നാരായണൻ, പി.കെ ദിവാകരൻ, നീലിയോട്ട് നാണു, കെ.പി കുഞ്ഞിരാമൻ, വള്ളിൽ ശ്രീജിത്ത്, പി.കെ ബഷീർ തുടങ്ങിയവർ സംസാരിച്ചു. വി.പി.ശശി സമാപന സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.