11

റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് വീണു

താമരശ്ശേരി (കോഴിക്കോട്): കൊടുവള്ളി മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖിന് റോഡ് ഷോയ്ക്കിടെ വാഹനത്തിൽ നിന്ന് വീണ് പരിക്കേറ്റു. നെറ്റിയിലും മുഖത്തും മുറിവുണ്ട്.

അമ്പായത്തോട് നിന്നു കട്ടിപ്പാറയിലേക്ക് പോകുന്നതിനിടെ കരിഞ്ചോലയിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. വാഹനത്തിൽ നിന്നു താഴെ വീഴുകയായിരുന്നു. പിക്ക് അപ്പ് വാഹനത്തിന്റെ പിൻഭാഗത്ത് നിന്നു കുട്ടികൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ അതറിയാതെ ഡ്രൈവർ വണ്ടി മുന്നോട്ടെടുത്തതാണ് അപകട കാരണം. കുട്ടികൾക്കാർക്കും പരിക്കില്ല.

റസാഖിനെ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.