പേരാമ്പ്ര: മുഖ്യമന്ത്രി പിണറായി വിജയൻ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്
പരാജയ ഭീതികാരണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
പേരാമ്പ്രയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം നിഴലിനെ പോലും മുഖ്യമന്ത്രി അവിശ്വസിക്കുകയാണ്. ഇതുപോലെ ഭീരുവായ ഒരു സി.പി.എം നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല. പരാജയ ഭീതിയിൽ പിണറായി വിജയൻ ഉണ്ടയില്ലാ വെടിപൊട്ടിക്കുകയാണ്. അദ്ദേഹത്തിന്റെ കൈയിലുള്ളത് വെറും നനഞ്ഞ പടക്കങ്ങൾ മാത്രമാണ്. അവ പൊട്ടില്ലെന്ന് എല്ലാവർക്കും അറിയാം. ഒന്നും വ്യംഗ്യമായി പറയുന്ന ആളല്ല താൻ. ഇപ്പോഴത്തെ വിവാദങ്ങൾ അദ്ദേഹം തുടങ്ങിവച്ചതാണ്. അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. കണ്ണൂരിൽ തുടങ്ങിയ കാപ്റ്റൻ വിളി പണം നൽകി മറ്റ് ജില്ലകളിലും തുടരുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.