ബാലുശ്ശേരി: ബി.എസ്.പി സ്ഥാനാർത്ഥി ജോബിഷ് ബാലുശ്ശേരിയുടെ റോഡ് ഷോ ബൈക്ക് റാലി ഇന്ന് നടക്കും. ഉച്ചയ്ക്ക് 1 മണിക്ക് അത്തോളി അത്താണിയിൽ നിന്നാരംഭിച്ച് ഉള്ളിളിയേരി, കോക്കല്ലൂർ, ബാലുശ്ശേരി, വട്ടോളി ബസാർ, എകരൂ
ൽ, എസ്റ്റേറ്റ് മുക്ക് എന്നിവിടങ്ങളിലൂടെ പൂനൂരിൽ സമാപിക്കും.
ഇന്നലെ ഉണ്ണികുളം, പനങ്ങാട് പഞ്ചായത്തുകളിലെ വിവിധ വാർഡുകളിലെ വീടുകളിലൂടെയായിരുന്നു പര്യടനം. ജില്ലാ ജനറൽ സെക്രട്ടറി വാസു.കെ .ടി, ജില്ലാ ട്രഷറർ പി.ടി ഗോപാലൻ, സുഷാന്ത് പേരാമ്പ്ര, സതീഷ് കള്ളാടിയൻ, അഭിലാഷ് ബാലുശ്ശേരി, ചന്ദ്രബാബു, പ്രദീപ് പേരാമ്പ്ര, അഖിൽ.സി.കെ എന്നിവർ പര്യടനത്തിന് നേതൃത്വം നല്കി.