കോഴിക്കോട്: ഹാജരാവാത്ത വോട്ടർമാരുടെ വിഭാഗത്തിൽ വ്യാഴാഴ്ച വൈകീട്ട് വരെ വോട്ടു രേഖപ്പെടുത്തിയത് 32,778 പേർ. വടകര മണ്ഡലത്തിൽ 2,453 കുറ്റ്യാടിയിൽ 2,857 നാദാപുരത്ത് 3,261 കൊയിലാണ്ടിയിൽ 1,966 പേരാമ്പ്രയിൽ 2,643 ബാലുശ്ശേരിയിൽ 3,142 എലത്തൂരിൽ 3,334 കോഴിക്കോട് നോർത്തിൽ 2,366 കോഴിക്കോട് സൗത്തിൽ 1,540 ബേപ്പൂരിൽ 1,633 കുന്ദമംഗലത്ത് 2,699 കൊടുവള്ളിയിൽ 2,429 തിരുവമ്പാടിയിൽ 2,455 എന്നിങ്ങനെയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. വീടുകളിൽ കഴിയുന്ന ഭിന്നശേഷിക്കാർ, 80 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് പുറമെ കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവരുമാണ് ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നത്. ജില്ലയിൽ 34,855 പേരാണ് ഇത്തരം വോട്ടിന് അർഹരായിട്ടുള്ളത്. ഏപ്രിൽ അഞ്ചാം തീയതിയോടെ അർഹരായ മുഴുവൻ പേരുടേയും തപാൽ വോട്ടുകൾ രേഖപ്പെടുത്തുന്ന വിധം നടപടി ക്രമങ്ങൾ തുടരുകയാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 2,220 ഉദ്യോഗസ്ഥർ വോട്ട് പേർ രേഖപ്പെടുത്തി ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള, ജില്ലയിലെ വോട്ടർമാരായ ജീവനക്കാർ വോട്ടു രേഖപ്പെടുത്തിതുടങ്ങി. ആദ്യ ദിനത്തിൽ 2,220 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 13 നിയോജമണ്ഡലങ്ങളിലായി ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററിലെത്തി മൂന്നാം തിയതി വരെ രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ വോട്ടു ചെയ്യാം. ഫോറം 12 -ൽ തപാൽവോട്ടിന് അപേക്ഷ സമർപ്പിച്ചവർക്കാണ് ഈ സൗകര്യം. വടകര - 187 കുറ്റ്യാടി - 166 നാദാപുരം -249 കൊയിലാണ്ടി -88 പേരാമ്പ്ര - 307 ബാലുശ്ശേരി - 99 എലത്തൂർ - 208 കോഴിക്കോട് നോർത്ത് - 259 കോഴിക്കോട് സൗത്ത് - 150 ബേപ്പൂർ - 89 കുന്ദമംഗലം- 179 കൊടുവളളി - 146 തിരുവമ്പാടി - 93