കോഴിക്കോട്: കോൺഗ്രസിന് ബി.ജെ.പി യുടെ വോട്ട് ആവശ്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
നരേന്ദ്ര മോദിയും അമിത് ഷായും പയറ്റുന്ന വർഗീയ കാർഡ് കേരളത്തിൽ ചെലവാകില്ല. രാജ്യത്ത് ബി.ജെ.പിയുടെ വർഗീയ അജൻഡയെ ചെറുക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകാൻ കോൺഗ്രസിനേ കഴിയൂ.
കേരളത്തിലെ ഇടതുമുന്നണിഭരണം ജനങ്ങൾ മടുത്തുകഴിഞ്ഞു. ഇവിടെ യു.ഡി.എഫ് അധികാരത്തിൽ വരും. ശബരിമല വിഷയത്തിൽ ഭക്തരുടെ വികാരത്തിനും ആചാരത്തിനുമൊപ്പമായിരിക്കും യു.ഡി.എഫ് നിലകൊള്ളുക. സി.എ.എ ഇവിടെ നടപ്പാക്കില്ലെന്നും താരിഖ് അൻവർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.