1
ഡി.വൈ.എസ്. പിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുന്നു

കുറ്റ്യാടി: നാദാപുരം, വടകര, കുറ്റ്യാടി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് എത്തുന്നു. ഉച്ചയ്ക്ക് 12.50ന് വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ അദ്ദേഹം ഹെലികോപ്ടറിൽ വന്നിറങ്ങും. തുടർന്ന് കാറിൽ പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് എത്തും.

നാദാപുരം ഡിവൈഎസ്.പി ശിവദാസിന്റെ നേതൃത്വത്തിൽ ഇന്നലെ സുരക്ഷാസജ്ജീകരണങ്ങൾ വിലയിരുത്തി. കെ.പി.സി.സി.സെക്രട്ടറി വി.എം ചന്ദ്രൻ, നിർവാഹക സമിതി അംഗം സി.വി കുഞ്ഞികൃഷ്ണൻ, ഡി.സി.സി സെക്രട്ടറിമാരായ പ്രമോദ് കക്കട്ടിൽ, മോഹനൻ പാറക്കടവ്, മാക്കൂൽ കേളപ്പൻ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.