1

കുറ്റ്യാടി: സർക്കാർ ജീവനക്കാരെയും അദ്ധ്യാപകരെയും വഞ്ചിച്ച എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള വിധി എഴുത്താവണം തിരഞ്ഞെടുപ്പെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.ശ്യാം കുമാർ പറഞ്ഞു. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ലാ യാത്രയയപ്പ് സമ്മേളനവും അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡന്റ് മനോജ് കൈവേലി അദ്ധ്യക്ഷനായി. ലോക്ക്ഡൗൺ കാലത്ത് കെ.പി.എസ്.ടി.എ അദ്ധ്യാപകർക്കായി നടത്തിയ ജില്ലാതല കവിതാ രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ മേമുണ്ട എച്ച്.എച്ച്.എസിലെ എൻ.കെ ശ്രീലേഖയ്ക്ക് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ പാർത്ഥൻ ഉപഹാരം നൽകി. ടി.പി വിശ്വനാഥൻ, വി.വിജേഷ്, പി.പി ദിനേശൻ, ഏലിയാറ ആനന്ദൻ, പി.എം ഷിജിത്ത്, കെ.പി ശ്രീധരൻ,പി.സാജിദ്, പി.കെ സരേഷ്, അനൂപ് കാരപ്പറ്റ, രമേശ് ബാബു കാക്കന്നൂർ, കെ.പി രജീഷ് കുമാർ,കെ.കെ ഗിരീഷ് ബാബു, പി.ജമാൽ, എം.ഇ രമേശ്, സൊമനിക് കളത്തൂർ, പി.വി ശ്രീജ, പി.കെ ബീന, സി.കെ മനോജൻ തുടങ്ങിയവർ സംസാരിച്ചു.