കോഴിക്കോട്: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കുന്നതിനോട് ഐ.എൻ.എല്ലിന് താത്വികമായി യോജിപ്പില്ലെന്ന് പാർട്ടി അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിയെ നേരിടാൻ ഇടതുമുന്നണിയ്ക്കു മാത്രമെ കഴിയൂ. ജനക്ഷേമകരമായ ഒട്ടേറെ പദ്ധതികളാണ് ഇവിടെ ഇടതു സർക്കാർ നടപ്പാക്കിയത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിയെയും മന്ത്രി കെ.ടി ജലീലിനെയും കുടുക്കാൻ ശ്രമിക്കുകയാണ് മോദി സർക്കാർ.
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലൊന്നും മുസ്ലിം ലീഗിന് താത്പര്യമില്ല. അധികാരം മാത്രമാണ് അവരുടെ ലക്ഷ്യം. പി.കെ കുഞ്ഞാലിക്കുട്ടി പാതിവഴിയിൽ എം.പി സ്ഥാനം ഉപേക്ഷിച്ചത് ആ മോഹത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.