lockel
ബേപ്പൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പി.എ മുഹമ്മ​ദ് റിയാസ് ബേപ്പൂരിലെ തീരദേശ മേഖലയിൽ നടത്തിയ പര്യടനം

ബേപ്പൂർ: എൽ.ഡി.എഫ് ബേപ്പൂർ മണ്ഡലം സ്ഥാനാർഥി അഡ്വ. പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിലെ തീരദേശങ്ങളിൽ പര്യടനം നടത്തി. വി.കെ.സി മമ്മ​ദ് ​ കോയ എം.എൽ.എ , എം.ഗിരീഷ്, പിലാക്കാട്ട് ഷൺമുഖൻ , രാജീവൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. തീരദേശ ജനത ആവേശത്തോടെയാണ് റിയാസിനെ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ കൊടികളും ഹാരങ്ങളുമായി സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തി. ഇടതു സർക്കാർ തീരദേശത്തിന്റെ ഉന്നമനത്തിനായി നടത്തിയ പ്രവർത്തനങ്ങളും പ്രകടന പത്രികയിലെ വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു റിയാസിന്റെ പ്രചാരണം.