parakkal
പൂർവ്വ വിദ്യാർത്ഥികളുടെ സ്വീകരണം ഏറ്റുവാങ്ങി പാറക്കൽ അബ്ദുള്ള കുതിരപ്പുറത്ത്‌

കുറ്റ്യാടി : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ പാറക്കൽ അബ്ദുല്ല എം.എൽ .എയ്ക്ക് പൂർവ വിദ്യാർത്ഥികൾ സ്വീകരണം നൽകി. കെ.എസ്.ഇ.ബി പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്കിടെ നാട്ടുകാർ എം.എൽ.എയെ കുതിരപ്പുറത്തിരുത്തി. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിൽ നഗരംചുറ്റിയ ഘോഷയാത്ര എം.ഐ.യു.പി സ്‌ക്കൂളിൽ സമാപിച്ചു. എൻ.പി നാരായണി ടീച്ചർ എം.എൽ.എയെ പൊന്നാട അണിയിച്ചു. ഡോ. സമദ് തച്ചോളി, ഡോ. കെ. റാജിബ, സായലക്ഷ്മി, സംസ്ഥാന റോൾപ്ലേ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുറ്റ്യാടി ഹൈസ്‌ക്കൂൾ വിദ്യാർഥികളായ കാദംബരി വിനോദ്, ഹാഷിൽ അഹമ്മദ്, സി.കെ ഗീതിക, ഫുആദ് സനീൻ, ആദിത്യ കൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഗ്രാമപഞ്ചായത്തംഗം ഹാഷിം നമ്പാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. എം ഷഫീഖ് മാസ്റ്റർ, എൻ.പി സക്കീർ, വി.കെ റഫീഖ്, എ.കെ വിജീഷ്, കോട്ടയിൽ ലക്ഷ്മി, കെ.പി അബുൽ റസാഖ്, കേളോത്ത് റഷീദ്, കമ്പനി സുബൈർ, എ.സി മജീദ്, ശ്രീജേഷ് ഊരത്ത്, ഉബൈദ് വാഴയിൽ, അറക്കൽ അലി, സുരേഷ് മാസ്റ്റർ, ജമാൽ പാറക്കൽ, വി.വി അനസ്, കെ.പി മജീദ് മാസ്റ്റർ, വി.വി ഫാരിസ് തുടങ്ങിയവർ പങ്കെടുത്തു.