കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ട്രെൻഡ് ഏപ്രിൽ,മെയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന വേനൽകാല വിദ്യാഭ്യാസ പരിശീലന പദ്ധതിയായ സമ്മർ ഗൈഡിന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ട്രെന്റ് ചെയർമാൻ റഷീദ് കോടിയൂറ അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹാഷിർ അലി ശിഹാബ് തങ്ങൾ, ഡോ: എം അബ്ദുൽ ഖയ്യും, നൗഫൽ വകേരി, കെ.കെ മുനീർ വാണിമേൽ, സിദ്ധീഖുൽ അക്ബർ വാഫി, അനസ് പൂക്കോട്ടൂർ, മുഹമ്മദ് ഹസീം ആലപ്പുഴ, സിദ്ധീഖ് മന്ന,സൈനുൽ ആബിദ് കരുവാരക്കുണ്ട്, റഹൂഫ് കാച്ചടിപ്പാറ, സജീർ പാണക്കാട് പ്രസംഗിച്ചു.