
കൊയിലാണ്ടി: തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊയിലാണ്ടിയിലെത്തിയ രാഹുൽ ഗാന്ധി എസ്.എൻ.ഡി.പി കോളേജിലെത്തി ശ്രീനാരായണ ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോളേജ് ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഹെലിപ്പാടിൽ ഇറങ്ങിയ രാഹുൽ ഗാന്ധി കോളേജ് സന്ദർശിക്കുകയായിരുന്നു. പ്രിൻസിപ്പൽ ഡോ.ജെ.എസ് അമ്പിളി, ഡോ.വി.ജി പ്രശാന്ത്, ഡോ.സി.പി സുജേഷ്, എ. എം.അബ്ദുൽ സലാം, ഡോ.മെർലിൻ അബ്രഹാം, സുരേഷ് മേലെപുറത്ത്, സി.പി അരുൾ ദാസ്, അശോകൻ കിഴക്കയിൽ, ദാസൻ പറമ്പത്ത്, വാർഡ് കൗൺസിലർ കെ.എം സുമതി എന്നിവർ സ്വീകരിച്ചു. കോളേജ് സന്ദർശക ഡയറിയിൽ രാഹുൽ ഗാന്ധി ഒപ്പുവെച്ചു.