പേരാമ്പ്ര: ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടിക്കു വേണ്ടി സിനിമാതാരം രമേഷ് പിഷാരടി കായണ്ണ ഗ്രാമ പഞ്ചായത്തിലെ യു.ഡി.എഫ് കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ധർമജൻ ബാലുശ്ശേരിക്കാരൻ അല്ലെന്ന വിമർശനത്തിന് ഇന്ത്യയിൽ ജനിച്ച ഗാന്ധിജിയുടെ ആദ്യ പ്രവർത്തന മേഖല ദക്ഷിണാഫ്രിക്കയായിരുന്നു എന്നാണ് പിഷാരടി നൽകിയ മറുപടി. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കുകയും അവരോടൊപ്പം പ്രവൃത്തിക്കുകയും ചെയ്യുക എന്നുള്ളതാണ് പ്രധാനം, ധർമജൻ അത്തരത്തിൽപ്പെട്ട ഒരാളാണെന്നും, വിജയിച്ചാൽ ബാലുശ്ശേരിയിലെ അടിസ്ഥാന പ്രശ്നമായ കുടിവെള്ള പ്രശ്നം പരിഹരിക്കാനും, ബാലുശ്ശേരിയെ ഒരു വിനോദ സഞ്ചാര ഹബ്ബാക്കി മാറ്റാനും മറ്റു ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കൂടെ ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പ് നൽകി. യോഗങ്ങളിൽ എം. ഋഷികേശൻ, എം. കെ. ബാലകൃഷണൻ, പി. സി. അസൈനാർ, കാവിൽ. പി. മാധവൻ, പൊയിൽ വിജയൻ, പി. പി. ശ്രീധരൻ, എൻ. ചന്ദ്രൻ, നിസാർ ചേലേരി, പി. സി. ബഷീർ എന്നിവർ സംസാരിച്ചു.