കോഴിക്കോട്: തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കോഴിക്കോട് നോർത്ത്, ബേപ്പൂർ സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകൾ ഇന്നലെ 2,52,090 രൂപ പിടികൂടി കളക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. ജില്ലയിലെ 13 മണ്ഡലങ്ങളിലായി നിയോഗിച്ച ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 97,95,680 രൂപ പിടിച്ചെടുത്തു.