voting

 വോട്ട് ചെയ്യാൻ 25, 58, 679 പേർ

കോഴിക്കോട്: ആവേശം തിളച്ചൊഴുകിയ പരസ്യ പ്രചാരണത്തിനും ഇന്നൊരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനും ഒടുവിൽ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. ചരിത്രത്തിലാധ്യമായി ഇരട്ട വോട്ട് വിവാദം ഉയ‌ർന്നത് ഈ തിരഞ്ഞെടുപ്പിലാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്.

ജില്ലയിലെ 13 മണ്ഡലങ്ങളിലായി 25, 58, 679 വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. പുതുതായി 87,726 വോട്ടർമാരാണ് പട്ടികയിലെത്തിയത് . ജില്ലയിൽ 3790 ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത പ്രായം ചെന്നവർക്ക് ഇത്തവണ വീട്ടിൽ സൗകര്യം ഒരുക്കിയിരുന്നു.

തിരഞ്ഞെടുപ്പ് സാമഗ്രികൾ ഇന്ന് വിതരണം ചെയ്യും. കൺട്രോൾ യൂണിറ്റ്, ബാലറ്റിംഗ് യൂണിറ്റ്, വിവി പാറ്റ് , വോട്ടേഴ്‌സ് സ്ലിപ്പ്, സ്റ്റേഷനറി സാമഗ്രികൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

7234 പൊലീസുകാരെയാണ് ജില്ലയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിറ്റിയിൽ 2417, റൂറലിൽ 4817 എന്നിങ്ങനെയാണ് സേനാ ക്രമീകരണം. 852 കേന്ദ്ര സേനാ ഉദ്യോഗസ്ഥരും 1562 സ്‌പെഷ്യൽ പൊലീസിന്റെയും സേവനം ഒരുക്കിയിട്ടണ്ട്. 24 വീതം സ്റ്റാറ്റിക് സർവയലൻസ് ടീമും ആൻഡി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും റൂറൽ പരിധിയിൽ നിരീക്ഷണത്തിനുണ്ട്.

 കൊവിഡ് മാനദണ്ഡം കർശനം

കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചായിരിക്കും വോട്ടെടുപ്പ്. ശരീരോഷ്മാവ് പരിശോധന, കൈകഴുകാൻ സൗകര്യം, സാനിറ്റൈസർ, മാസ്‌ക്കില്ലാതെ എത്തുന്ന വോട്ടർമാർക്ക് വിതരണം ചെയ്യുന്നതിനായി മാസ്‌ക് കോർണർ എന്നിവ ഓരോ ബൂത്തിലുമുണ്ടാവും.
ആശാ വർക്കർ, എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ച് പോളിംഗ് സ്റ്റേഷനിൽ ഉണ്ടാകും. അവസാന മണിക്കൂറിൽ ക്വാറന്റൈനിലുള്ളവർക്ക് ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിൽ വോട്ട് ചെയ്യാം.

 വോട്ടർമാർ

(മണ്ഡലം തിരിച്ച് )

1. വടകര

പുരുഷന്മാർ- 79,627

സ്ത്രീകൾ- 87,778

ട്രാൻസ്ജൻഡർ- 1

ആകെ 1,67,406
2. കുറ്റ്യാടി

പുരുഷന്മാർ- 98,489

സ്ത്രീകൾ- 1,03,711

ട്രാൻസ്ജൻഡർ- 11

ആകെ 2,02,211.
3. നാദാപുരം

പുരുഷന്മാർ- 1,06,070

സ്ത്രീകൾ- 1,10,067

ട്രാൻസ്ജൻഡർ- 4

ആകെ 2,16,141.
4. കൊയിലാണ്ടി

പുരുഷന്മാർ- 97,585

സ്ത്രീകൾ- 1,08,406

ട്രാൻസ്ജൻഡർ- 2

ആകെ 2,05,993.
5. പേരാമ്പ്ര

പുരുഷന്മാർ- 96,095

സ്ത്രീകൾ- 1,02,122

ട്രാൻസ്ജൻഡർ-1

ആകെ 1,98,218.
6. ബാലുശേരി

പുരുഷന്മാർ- 1,08,021

സ്ത്രീകൾ- 1,16,216

ട്രാൻസ്ജൻഡർ- 2

ആകെ 2,24,239.
7. എലത്തൂർ

പുരുഷന്മാർ- 97,207

സ്ത്രീകൾ- 1,06,054

ട്രാൻസ്ജൻഡർ- 6

ആകെ 2,03,267.
8. കോഴിക്കോട് നോർത്ത്

പുരുഷന്മാർ- 85,281

സ്ത്രീകൾ- 95,622

ട്രാൻസ്ജൻഡർ- 6

ആകെ 1,80,909.
9. കോഴിക്കോട് സൗത്ത്

പുരുഷന്മാർ- 76,023

സ്ത്രീകൾ- 81,249

ട്രാൻസ്ജൻഡർ- 3

ആകെ 1,57,275.
10. ബേപ്പൂർ

പുരുഷൻമാർ- 1,01,668

സ്ത്രീകൾ - 1,06,383

ട്രാൻസ്ജൻഡർ- 8

ആകെ 2,08,059.
11. കുന്ദമംഗലം

പുരുഷന്മാർ- 1,12,440

സ്ത്രീകൾ- 1,18,842

ട്രാൻസ്ജൻഡർ- 2

ആകെ 2,31,284.
12. കൊടുവള്ളി

പുരുഷന്മാർ- 91,447

സ്ത്രീകൾ- 91,940

ട്രാൻസ്ജൻഡർ- 1

ആകെ 1,83,388.
13. തിരുവമ്പാടി

പുരുഷന്മാർ- 89,259

സ്ത്രീകൾ- 91,026

ട്രാൻസ്ജൻഡർ- 4

ആകെ 1,80,289.

 വീട്ടിൽ വോട്ട് ചെയ്തത്

33,734 വോട്ടർമാർ

പോളിംഗ് ബൂത്തിൽ ഹാജരാവാൻ കഴിയാത്തവരുടെ വോട്ടെടുപ്പ് ശനിയാഴ്ച പൂർത്തിയായി. ജില്ലയിൽ 33,734 പേരാണ് വോട്ടു ചെയ്തത്. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 7,229 പേരും 80 വയസിന് മുകളിൽ 26,479 പേരും കൊവിഡ് രോഗികളും ക്വാറന്റൈനിൽ കഴിയുന്നവരുമായി 26 പേരുമാണ് വോട്ട് രേഖപ്പെടുത്തിയത്.

വടകര മണ്ഡലത്തിൽ 2,480, കുറ്റ്യാടിയിൽ 3,015, നാദാപുരത്ത് 3,261, കൊയിലാണ്ടിയിൽ 2,276, പേരാമ്പ്രയിൽ 2,760, ബാലുശ്ശേരിയിൽ 3,154, എലത്തൂരിൽ 3,346, കോഴിക്കോട് നോർത്തിൽ 2,379, കോഴിക്കോട് സൗത്തിൽ 1,544 ബേപ്പൂരിൽ 1,633, കുന്ദമംഗലത്ത് 2,712 കൊടുവള്ളിയിൽ 2,639, തിരുവമ്പാടിയിൽ 2,455 എന്നിങ്ങനെയാണ് വോട്ടുകൾ രേഖപ്പെടുത്തിയത്.