പേരാമ്പ്ര : പേരാമ്പ്ര എൻ.ഡി.എ കൺവെൻഷൻ സംഘടിപ്പിച്ചു. പേരാമ്പ്ര മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാനും കാമരാജ് കോൺഗ്രസ് പാർട്ടി സംസ്ഥാന സെക്രട്ടറിയുമായ സന്തോഷ് കാളിയത്ത് ജില്ല പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം മേലേടത്ത് രാജൻ, കെ.പി.ബാലകൃഷ്ണൻ , ടി. അനിൽ കുമാർ , ജില്ലാ സെക്രട്ടറിമാരായ പ്രമോദ് കണ്ണഞ്ചേരി, വിൻസെന്റ് ബാലുശ്ശേരി, അനിൽകുമാർ യാദവ്, മഹിള കാമരാജ് കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ: ലത, സെക്രട്ടറി ലോലിത , മണ്ഡലം പ്രസിഡന്റ് ശിവദാസ് കുന്നമംഗലം, സെക്രട്ടറിമാരായ ദയാനന്ദൻ കൊയിലാണ്ടി, അജയൻ ബാലുശ്ശേരി, മുരളി എടയാടത്ത് , ഷൺമുഖൻ എലത്തൂർ, അജി കുന്ദമംഗലം എന്നിവർ പ്രസംഗിച്ചു.