പേരാമ്പ്ര: ആവള - കുട്ടോത്ത് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തിൽ വായനശാല മുൻ പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായിരുന്ന സി.എച്ച്. നാരായണൻ നായരുടെ പതിനഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. അനുസ്മരണ സമ്മേളനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.മോനിഷ ഉദ്ഘാടനം ചെയ്തു. കെ.കെ.ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി.പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ.പ്രദീപ് കുമാർ, ബീന സുരേഷ്, ആർ.എം.കൃഷ്ണൻ , പി.എം. ജാനു, പി.എം. രമേശൻ എന്നിവർ പ്രസംഗിച്ചു. ആർ.എം. മഹേഷ് കുമാർ സ്വാഗതവും നിഷ പ്രമോദ് നന്ദിയും പറഞ്ഞു.