news
ബാലഗോപാലൻ നായർ

കോഴിക്കോട്: കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും കാലിക്കറ്റ് ബാർ അസോസിയേഷൻ മുൻ പ്രസിഡന്റുമായ എകരൂൽ പൂണ്ടോറക്കണ്ടി വരോടി പന്നാറമ്പത്ത് പി.ബാലഗോപാലൻ നായർ (84) നിര്യാതനായി.

ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ്, കാലിക്കറ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: നിർമ്മല. മക്കൾ: പ്രിയ (ചെന്നൈ), ചിത്ര (ബംഗളൂരു), നിഷ (യു.എസ്.എ). മരുമക്കൾ: പ്രശാന്ത് (റിട്ട.ജനറൽ മാനേജർ, ഇന്ത്യൻ ബാങ്ക്), സന്ദീപ് (യു.എസ്.എ).

സഹോദരങ്ങൾ: പത്മിനി അമ്മ, ചന്ദ്രമതി അമ്മ, ലീലാവതി അമ്മ, പരേതയായ പുഷ്പവേണി, വിലാസിനി, തങ്കമണി, പരേതനായ രാധാകൃഷ്ണൻ, വസന്ത, കോമള.

സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച.