ഓർക്കാട്ടേരി: എസ്.എൻ.ഡി.പി യോഗം വടകര യൂണിയൻ പ്രസിഡന്റ് എം.എം ദാമോദരനെ പട്ടാപ്പകൽ ആക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് യോഗം ഓർക്കാട്ടേരി മേഖലാ യോഗം ആവശ്യപെട്ടു. മേഖലാ ചെയർമാൻ ആർ.കെ ഗിരിശൻ അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രൻ ചാലിൽ, എം.എം നാരായണൻ, സുധാകരൻ കുഞ്ഞിപറമ്പത്ത്, കെ.ആർ നാരായണൻ, ഷൈജൻ കുളങ്ങരകണ്ടി എന്നിവർ പ്രസംഗിച്ചു. പ്രമോദ് ചോറോട് സ്വാഗതവും വത്സലൻ ശ്രീവത്സം നന്ദിയും പറഞ്ഞു