കോഴിക്കോട്: ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നവർ മറക്കാതിരിയ്ക്കുക, അംഗീകൃത തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് കയ്യിൽ കരുതിയിരിക്കണം.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ കഴിയാത്തവർക്ക് മറ്റു 11 ഔദ്യോഗിക രേഖകളിലൊന്ന് തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം.
1. ഡ്രൈവിംഗ് ലൈസൻസ്
2. പാൻ കാർഡ്
3. പാസ്‌പോർട്ട്
4. ആധാർ കാർഡ്
5. ദേശീയ തൊഴിലുറപ്പ് പദ്ധതി കാർഡ്
6. ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയുടെ ഫോട്ടോ പതിച്ച പാസ് ബുക്ക്
7. സർക്കാർ, പൊതുമേഖലാ സംരംഭങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയുടെ തിരിച്ചറിയൽ കാർഡ്
8. എം.പി, എം.എൽ.എ എന്നിവർക്കുള്ള തിരിച്ചറിയൽ കാർഡ്
9. ഗവ. ആരോഗ്യ ഇൻഷ്വറൻസ് കാർഡ്
10. ഫോട്ടോ പതിച്ച പെൻഷൻ രേഖ
11. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി ബന്ധപ്പെട്ട് ആർ.ജി.ഐയുടെ സ്മാർട്ട് കാർഡ്
സഹകരണ ബാങ്കുകളുടെ ഫോട്ടോ പതിച്ച പാസ് ബുക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചറിയൽ രേഖയായി പരിഗണിക്കില്ല.