കുറ്റ്യാടി: കുറ്റ്യാടിയിലെ കോൺഗ്രസ് വേദികളിൽ നിറസാന്നിദ്ധ്യമാണ് ലക്ഷ്മിഅമ്മ. രാഹുൽ ഗാന്ധി വരുന്നുണ്ടെന്നറിഞ്ഞു. മുൻ നിരയിൽ തന്നെ കാത്തിരുന്നു. ഒന്ന് കാണാണമെന്ന് ആഗ്രഹിച്ചു,എന്നാൽ രാഹുലിന്റെ കാർ നിർത്തി. ലക്ഷ്മി അമ്മയോട് കുശലം ചോദിക്കുകയും ചെയ്തു രാഹുൽ. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പുറമേരിയിൽ എത്തിയ രാഹുൽ ഗാന്ധിയെ കണ്ണു നിറയെ കണ്ടത് മാത്രമല്ല സംസാരിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇവർ. ഗാന്ധിയോട് സംസാരിക്കാനായത് ഒരിക്കലും മറക്കാനാവാത്ത ഓർമ്മയായി സൂക്ഷിക്കുമെന്നാണ് പറയുന്നത്. തപാൽ വകുപ്പിൽ നിന്നും വിരമിച്ച ഇവർ ബന്ധുക്കളോടൊപ്പം കുറ്റ്യാടി ടൗൺ പരിസത്തെ കോട്ടയിൽ വീട്ടിലാണ് താമസിക്കുന്നത്.