പേരാമ്പ്ര:കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക ക്രമീകരണങ്ങളോടെയാണ് വോട്ടിംഗ് സാമഗ്രികളുടെ വിതരണം നടന്നത്. പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിൽ ഇന്നലെ പ്രത്യേക ടൈം ഷെഡ്യൂൾ പ്രകാരമാണ് ആരംഭിച്ചത്. നിയോജകമണ്ഡലത്തിലെ 296 വോട്ടിംഗ് കേന്ദ്രങ്ങളിലേക്കുള്ള വോട്ടിംഗ് സാമഗ്രികളുടെ വിതരണം നടന്നു. 8.30ക്ക് എത്തിയ ജീവനക്കാർക്ക് 10 മണിയോടെ പോളിംഗ് ഉപകരണങ്ങൾ നൽകി. ഇലക്ഷൻ കമ്മീഷൻ വളരെ മികച്ച ക്രമീകരണങ്ങളാണ് ഒരുക്കിയയത്.എല്ലാ ബൂത്തുകളിലും പോകാനുള്ള വാഹനങ്ങൾ ഒരുക്കിയിരുന്നു.