കോഴിക്കോട് : ജില്ലയിൽ 360 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അന്യ സംസ്ഥാനത്ത് നിന്നെത്തിയ നാലുപേർക്ക് പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 347 പേർക്കാണ് രോഗം ബാധിച്ചത്. 4771 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 302 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1510 പേർ ഉൾപ്പെടെ ജില്ലയിൽ 19708 പേർ
നിരീക്ഷണത്തിലുണ്ട്. ഇതുവരെ 352800 പേർ നിരീക്ഷണം പൂർത്തിയാക്കി.