mulla

കോഴിക്കോട്: മഞ്ചേശ്വരത്ത് പൊരുതാനാണെങ്കിൽ സി.പി.എം ദുർബല സ്ഥാനാർത്ഥിയെയല്ല നിറുത്തേണ്ടിയിരുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവർത്തിച്ചു.

സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ സാങ്കേതികമായി ഇനി സാധിക്കില്ലെന്നിരിക്കെ സി.പി.എം വോട്ട് ഐക്യജനാധിപത്യ മുന്നണിയ്ക്ക് നൽകുന്നതാണ് നല്ലതെന്ന് പരിഹാസരൂപേണ സൂചിപ്പിച്ചതായിരുന്നു. മഞ്ചേശ്വരത്ത് യു.ഡി.എഫിന് ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്തുണ്ടെന്നും മുല്ലപ്പള്ളി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ അശിർവാദത്തോടെയാണ് മഞ്ചേശ്വരത്ത് സുരേന്ദ്രൻ സ്ഥാനാർത്ഥിയായത്. കോൺഗ്രസ് മുക്ത കേരളത്തിനായി സി.പി.എമ്മും ബി.ജെ.പിയും പണം ഒഴുക്കുകയാണ്.

സി.പി.എം - ബി.ജെ.പി രഹസ്യധാരണ അങ്ങാടിപ്പാട്ടാണ്. കൈപ്പിഴയിൽ നേരത്തേ നേമത്ത് തുറന്ന ബി.ജെ.പി അക്കൗണ്ട് ഇത്തവണ കെ.മുരളീധരൻ എന്ന കരുത്തനിലൂടെ കോൺഗ്രസ് ക്ലോസ് ചെയ്തിരിക്കും.

തലശ്ശേരിയിൽ മന:സാക്ഷിയനുസരിച്ചു വോട്ട് ചെയ്യുമെന്ന ബി.ജെ.പി അദ്ധ്യക്ഷന്റെ പ്രസ്താവന വോട്ട് സി.പി.എമ്മിന് കൊടുക്കണമെന്ന നിർദ്ദേശമാണ്. മുഖ്യമന്ത്രി ധർമ്മടത്ത് സംഘടിപ്പിച്ച കലാസന്ധ്യയിൽ പങ്കെടുത്ത ഒരു നടിക്ക് നൽകിയത് 50 ലക്ഷം രൂപയാണ്. ഇതെല്ലാം മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുമോയെന്നത് വ്യക്തമാക്കണം.ഒരിടത്തും വർഗീയശക്തികളുടെ വോട്ട് യു.ഡി. എഫിന് വേണ്ട. കായംകുളം യു.ഡി.എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എ. എം ആരിഫ് പരസ്യമായി മാപ്പു പറയണം.

മു​ല്ല​പ്പ​ള്ളി​യു​ടെ​ ​പ്ര​സ്താ​വന
സാ​ഹ​ച​ര്യ​മ​റി​യി​ല്ലെ​ന്ന്
ചെ​ന്നി​ത്തല

ആ​ല​പ്പു​ഴ​:​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​എ​ൽ.​ഡി.​എ​ഫു​കാ​ർ​ ​യു.​ഡി.​എ​ഫി​നെ​ ​പി​ന്തു​ണ​യ്‌​ക്ക​ണ​മെ​ന്ന​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​ന്റെ​ ​പ്ര​സ്‌​താ​വ​ന​യു​ടെ​ ​സാ​ഹ​ച​ര്യ​മ​റി​യി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഹ​രി​പ്പാ​ട്ട് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രോ​ട് ​പ​റ​ഞ്ഞു.
പ്ര​തി​പ​ക്ഷം​ ​സ​ർ​ക്ക​രി​നെ​തി​രെഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം​ ​ശ​രി​യാ​ണെ​ന്ന് ​തെ​ളി​ഞ്ഞു.​ ​തു​ട​ർ​ ​ഭ​ര​ണ​ത്തി​നാ​യി​ ​ആ​രു​മാ​യും​ ​കൈ​കോ​ർ​ക്കു​ന്ന​ ​സ്ഥി​തി​യി​ലേ​ക്ക് ​സി.​പി.​എം​ ​എ​ത്തി.​ ​പി.​ഡി.​പി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​ഘ​ട​ന​ക​ളു​മാ​യി​ ​ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞും​ ​ബ​ന്ധ​മു​ണ്ട്.​ ​സം​സ്ഥാ​ന​ത്ത് ​യു.​ഡി.​എ​ഫി​ന് ​അ​നു​കൂ​ല​മാ​യ​ ​സാ​ഹ​ര്യ​മാ​ണ് .​ ​സ്വ​ന്തം​ ​ഓ​ഫീ​സി​ലെ​ ​ജീ​വ​ന​ക്കാ​രെ​ ​പോ​ലും​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​എ​ങ്ങ​നെ​ ​കേ​ര​ളം​ ​ഭ​രി​ക്കാ​ൻ​ ​ക​ഴി​യും.​ ​ധാ​ർ​ഷ്ട്യ​വും​ ​അ​ഹ​ങ്കാ​ര​വു​മാ​ണ് ​പി​ണ​റാ​യി​യു​ടെ​ ​മു​ഖ​മു​ദ്ര.​ ​ക​ള്ള​ത്ത​ര​ങ്ങ​ൾ​ ​മു​ഴു​വ​നും​ ​പു​റ​ത്തു​വ​രു​മെ​ന്ന​ ​പേ​ടി​യാ​ണ് ​ഇ​പ്പോ​ഴു​ള്ള​ത്.
സി.​പി.​എ​മ്മി​നാ​ണ് ​ബി.​ജെ.​പി.​യു​മാ​യി​ ​അ​ന്ത​ർ​ധാ​ര​യു​ള്ള​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത്യു.​ഡി.​എ​ഫി​ന് ​ഒ​റ്റ​യ്ക്ക് ​ജ​യി​ക്കാ​നാ​വും​:​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി

കോ​ട്ട​യം​:​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​യു.​ഡി.​എ​ഫി​ന് ​ഒ​റ്റ​യ്ക്ക് ​ജ​യി​ക്കാ​നാ​വു​മെ​ന്ന് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി.​ ​മു​ൻ​പും​ ​യു.​ഡി.​എ​ഫ് ​ഒ​റ്റ​യ്ക്ക് ​മ​ഞ്ചേ​ശ്വ​ര​ത്ത് ​മു​ൻ​പ് ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.​ ​അ​ത് ​കൊ​ണ്ട് ​ത​ന്നെ​ ​മ​ഞ്ചേ​ശ്വ​ര​ത്ത് ​യു.​ഡി.​എ​ഫ് ​ത​ന്നെ​ ​വി​ജ​യി​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.