കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാളിയാട്ട മഹോത്സവം ഇന്ന്. കഴിഞ്ഞ ഏഴ് ദിവസമായി നടന്നു വരുന്ന ക്ഷേത്രോത്സവത്തിന്റെ വലിയ വിളക്ക് ദിവസമായ ഇന്നലെ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആഘോഷവരവുകൾ ക്ഷേത്ര സന്നിധിയിലെത്തി. തുടർന്ന് ആരംഭിച്ച ചുറ്റെഴുന്നള്ളിപ്പിൽ വാദ്യകലാകാരന്മാർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് ആരംഭിക്കുന്ന പാലച്ചുവട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ മടങ്ങി എത്തിയ ശേഷം ഊര് ചുറ്റലോടെ ഉത്സവം സമാപിക്കും.