താമരശ്ശേരി : ഗ്രീൻ ഇലക്ഷൻ ക്ലീൻ ഇലക്ഷൻ എന്ന ലക്ഷ്യവുമായി കേരള ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ സംയുക്തമായി ഹരിത പോളിംഗ് ബൂത്തുകൾ ഒരുക്കി. ഓരോ നിയോജകമണ്ഡലത്തിലും ഒരു മാതൃക ഹരിത പോളിംഗ് ബൂത്താണ് സജ്ജീകരിച്ചിരിക്കുന്നത്. മുള, ഓല തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കളും, പുനരുപയോഗ സാധ്യമായ വസ്തുക്കളും ഉപയോഗിച്ചാണ് ബൂത്തിന്റെ നിർമാണം. വോട്ട് ചെയ്യാനെത്തുന്നവർക്ക് കുടിവെള്ള സൗകര്യം, ജൈവ - അജൈവ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള കൂട്ടകൾ എന്നിവ ബൂത്തിൽ ഒരുക്കിയിട്ടുണ്ട്.