പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിലെ പ്രചാരണ മുന്നേറ്റത്തിൽ ഒപ്പത്തിനൊപ്പമെത്തിയ മുന്നണികൾ എറെ ആത്മവിശ്വാസത്തിലാണ് .മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ പിടിച്ചെടുക്കാനുള്ള പ്രചാരണ മുന്നേറ്റത്തിലായിരുന്നു യു.ഡി.എഫ് .എന്നാൽ തങ്ങളുടേ ശക്തമായ സാന്നിദ്ധ്യമുറപ്പിക്കാനുള്ള പ്രചാരണമാണ് എൻ.ഡി.എ നടത്തിയത് . മൂന്നു ഘട്ടങ്ങളിലായി മണ്ഡലത്തിലെ മുഴുവൻ മേഖലയിലും പ്രചാരണ മുന്നേറ്റമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണൻ നടത്തിയത്.
പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രചാരണത്തിൽ സജീവമായി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സി.എച്ച് ഇബ്രാഹിംകുട്ടിയും മുന്നേറി .മുഴുവൻ കേന്ദ്രങ്ങളിലും അദ്ദേഹത്തിന് വൻസ്വീകരണം ലഭിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.കെ വി സുധീർ റോഡ് ഷോ ഉൾപ്പെടെ നടത്തി മേഖലയുടെ ശ്രദ്ധാകേന്ദ്രമായി .എസ്.ഡി.പി ഐ സ്ഥാനാർത്ഥിയും ശക്തമായി രംഗത്തുണ്ട് .കൃത്യതയോടെയും സമയബന്ധിതമായും പ്രചാരണം നടത്തി മുന്നണികൾ ആത്മവിശ്വാസത്തിലാണ് .