കോഴിക്കോട്: കേരളത്തിൽ എൻ.ഡി.എ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇത്തവണത്തേതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്തും കോന്നിയിലും താൻ വിജയിക്കും. കോഴിക്കോട് മൊടക്കല്ലൂർ എ.യു.പി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് രണ്ട് മുന്നണികൾക്കും തനിച്ച് ഭരിക്കാൻ കഴിയില്ല.
അവസാനഘട്ടത്തിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലായി. മഞ്ചേശ്വരത്ത് എൽ.ഡി.എഫുമായി നീക്കുപോക്കിന് തയ്യാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ബി.ജെ.പിക്ക് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
.