കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സെഞ്ച്വറി ഉറപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
വടകരയിലെ ചോമ്പാല എ.എൽ.പി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിൽ അതിശക്ത യു.ഡി.എഫ് തരംഗമാണ്. നേമത്ത് ബി.ജെ.പി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറയുന്നവർ മഞ്ചേശ്വരത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. മഞ്ചേശ്വരത്ത് സി.പി.എം ദുർബല സ്ഥാനാർത്ഥിയെ നിറുത്തിയത് ഒത്തുതീർപ്പിനായിരുന്നു. അവിടെ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ധാരണയുണ്ട്.
വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിച്ച കൃത്രിമവിനയം പി.ആർ ഏജൻസികൾ പഠിപ്പിച്ചുവിട്ടതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.