dharmajan

കോഴിക്കോട്: ബാലുശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ധർമ്മജൻ ബോൾഗാട്ടിയെ പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡി.വൈ.എഫ്.ഐ പ്രവത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി ആക്ഷേപം. രാവിലെ ശിവപുരത്തെ 187, 188 നമ്പർ ബൂത്തുകൾ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം. കൂടെയുണ്ടായിരുന്ന യു.ഡി.എഫ് പ്രവർത്തകരാണ് അക്രമം തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.