കുറ്റ്യാടി : കുറ്റ്യാടി നിയോജക മണ്ഡലത്തിലെ 295 പോളിംഗ് ബൂത്തുകളിലും സജീവ സാന്നിദ്ധ്യമായി ഹരിതസേന പ്രവർത്തകർ. പിങ്ക് ബൂത്ത് എന്നറിയപ്പെടുന്ന ഈ ബൂത്തുകളിലെ പോളിംഗ് ,സുരക്ഷയുടെയും ചുമതല ഇവർക്കായാരുന്നു. ഹരിത പ്രോട്ടോക്കോൾ പാലിച്ചാണ് ഇവർ കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തുകൾ ഒരുക്കിയത്. മിക്ക ബൂത്തുകളിലും കുടിക്കാനുള്ള വെള്ളവും, ഒ.ആർ.എസ് ലായനിയും ഹരിതസേനാംഗങ്ങൾ തന്നെ ദാഹിച്ച് എത്തുന്ന വോട്ടർമാർക്ക് നൽകി.
വടയം സൗത്ത് എൽ.പി.സ്കൂളിൽ ഹരിതസേനാംഗങ്ങൾ ദാഹജലം നൽകുന്നു