ഓർക്കാട്ടേരി :പുറക്കാട്ടിരി എ.സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്ററിൽ ഓട്ടിസം വാരാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്‌, കുട്ടികൾക്കുള്ള ഗ്രൂപ്പ് തെറാപ്പി, കാർട്ടൂൺ രചന എന്നിവ നടത്തി.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.സി ജെസ്സി ഉദ്ഘാടനം ചെയ്തു. ഡോ.ആർ അമൃത ബോധവൽക്കരണ ക്ലാസും ഡോ.റനീഷ് പി.നമ്പി കാർട്ടൂൺ രചനയും നിർവഹിച്ചു. ഡോ.സുമിത, ഡോ.രാഹുൽ എന്നിവർ പ്രസംഗിച്ചു.ഡോ അഖിൽ എസ്.കുമാർ സ്വാഗതം പറഞ്ഞു.