പന്തീരാങ്കാവ്: പൊക്കുന്ന് ഗവ. ഗണപത് യു.പി.സ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ എടക്കാട്ട്പുറം പൗർണമിയിൽ കെ.പീതാംബരൻ (73) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പന്തീരാങ്കാവ് ശാഖ സെക്രട്ടറിയാണ്. പെരുവയൽ കോ - ഓപ്പറേറ്റീവ് റൂറൽ ഹൗസിംഗ് സൊസൈറ്റി ഡയറക്ടർ, പന്തീരാങ്കാവ് ശ്രീ വിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ജഗദമ്മ (റിട്ട. അദ്ധ്യാപിക, പന്തീരാങ്കാവ് യു.പി സ്‌കൂൾ ) മക്കൾ: ഡോ. ബേബി മനോജ് (റേഡിയോളജിസ്റ്റ് ), ഡോ. മഞ്ജുഷ (റേഡിയോളജിസ്റ്റ്, അബുദാബി).
മരുമക്കൾ: സോണിത, തേജൽ വാസുദേവൻ ( എൻജിനിയർ, അബുദാബി). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.