കോഴിക്കോട്: സമുദായ സംഘടനയെ നയിച്ചുകൊണ്ട് ജി.സുകുമാരൻ നായർ രാഷ്ട്രീയം പയറ്റുന്നത് ശരിയല്ലെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു.
എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായല്ലാതെ, രാഷ്ട്രീയത്തിൽ ഇറങ്ങി അദ്ദേഹം രാഷ്ട്രീയം പറയട്ടെ. അതാണ് രാഷ്ട്രിയ മാന്യത. എൻ.എസ്.എസിനൊപ്പമുള്ളവരെല്ലാം സുകുമാരൻ നായരുടെ കൂടെയില്ലെന്നതു മറന്നുകൂടാ.
നിയമസഭാ തിരഞ്ഞെടുപ്പിനെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരോട്ടമായി ചിത്രീകരിക്കുകയായിരുന്നു സുകുമാരൻ നായർ. എൽ.ഡി.എഫിനെ എതിർക്കാൻ വോട്ടെടുപ്പിന്റെ തലേന്ന് എൻ.എസ്.എസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം പോയിരുന്നുവെന്നും ബാലൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.