പേരാമ്പ്ര :തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ പേരാമ്പ്രയിൽ 79.74 ശതമാനം പോളിംഗ് .മണ്ഡലം നിലനിർത്താൻ എൽ.ഡി.എഫും പിടിച്ചെടുക്കാൻ യു.ഡി.എഫും തങ്ങളുടെ ശക്തമായ സാന്നിധ്യം തെളിയിക്കാൻ എൻ.ഡി.എ യും രംഗത്തുണ്ടായിരുന്നു .
2016 ൽ മണ്ഡലത്തിൽ 84.89 പോളിംഗ് നടന്നിരുന്നു. 1,98,218 വോട്ടർമാരിൽ 1,58,075 വോട്ട പോൾ ചെയ്തു. 74,662 പുരുഷ വോട്ടർമാരും 83,413 സ്ത്രി വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ട്രാൻസ്‌ജെൻഡേർസ് വോട്ടുകൾ രേഖപ്പെടുത്തിയില്ല.പോസ്റ്റൽ വോട്ടുകൾ പൂർണമായും എത്തുന്നതോടെ പോളിംഗ് ശതമാനത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട്.മണ്ഡലത്തിൽ തികച്ചും സമാധാന പരമായിരുന്നു പോളിംഗ്.കഴിഞ്ഞ തവണത്തേക്കാൾ നേരിയ കുറവ് പോളിംഗ് ഉണ്ട് .ചുരുക്കം ചില കേന്ദ്രങ്ങളിൽ മാത്രമാണ് കൊവിഡ് രോഗികൾ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. പോളിംഗിലെ കുറവ് ആർക്ക് ഗുണം ചെയ്യുമെന്ന ചർച്ചയിലാണ് മണ്ഡലം .