കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ പോളിംഗ് 80 ശതമാനത്തിലേറെ കടന്നത് മൂന്നിടത്ത് മാത്രം; കുന്ദമംഗലം (81. 56), കുറ്റ്യാടി (81. 30), കൊടുവള്ളി (80. 04) എന്നീ മണ്ഡലങ്ങളിൽ. ഇവിടെ ഏറ്റവും കുറവ് നോർത്ത് മണ്ഡലത്തിലാണ്; 73.85 ശതമാനം.
മുൻതിരഞ്ഞെടുപ്പിൽ ആകെയുള്ള 13 മണ്ഡലങ്ങളിൽ പതിനൊന്നിടത്തും എൺപത് ശതമാനത്തിലേറെ പോളിംഗുണ്ടായിരുന്നു. കുന്ദമംഗലം തന്നെയായിരുന്നു മുന്നിൽ ; 85. 50.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടെടുപ്പിൽ 3. 47 ശതമാനത്തിന്റെ ഇടിവുണ്ടായി. 2016 ലെ തിരഞ്ഞെടുപ്പിൽ 81. 89 ശതമാനമായിരുന്നു പോളിംഗ്.
ഹാജരാവാത്ത സമ്മതിദായകരുടെ വിഭാഗത്തിൽ ജില്ലയിൽ 33,734 പേർ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. 80 വയസിനു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കൊവിഡ് രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്നവർ എന്നിവരാണ് ഇതിലുൾപ്പെടുക. ആവശ്യസേവന വിഭാഗത്തിൽപെട്ട 4,293 പേരും തപാൽ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കാരിൽ 12,260 ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററിൽ വോട്ട് രേഖപ്പെടുത്തി. ഈ ജീവനക്കാരുടെ തപാൽ വോട്ട് തുടർന്നും സ്വീകരിക്കുമെന്നതിനാൽ അന്തിമകണക്കായിട്ടില്ല.
ആകെയുള്ള 25,58,679 വോട്ടർമാരിൽ 20,06,605 പേരാണ് പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തത്. 12,39,212 പുരുഷ വോട്ടർമാരിൽ 9,59,273 പേരും (77.40 ശതമാനം) 13,19,416 സ്ത്രീ വോട്ടർമാരിൽ 10,47,316 പേരും (79.37 ശതമാനം) 51 ട്രാൻസ്ജെൻഡർമാരിൽ 16 പേരും (31.37 ശതമാനം) സമ്മതിദാനാവകാശം വിനിയോഗിച്ചു.
മണ്ഡലങ്ങൾ തിരിച്ച്
1. വടകര: ആകെ വോട്ട് 1,67,406, പോൾ ചെയ്തത് 1,32,818, ശതമാനം 79. 33
2. കുറ്റ്യാടി: ആകെ വോട്ട് 2,02,211, പോൾ ചെയ്തത് 1,64,404, ശതമാനം 81. 30
3. നാദാപുരം: ആകെ വോട്ട് 2,16,141, പോൾ ചെയ്തത് 1,70,433, ശതമാനം 78. 85
4. കൊയിലാണ്ടി: ആകെ വോട്ട് 2,05,993, പോൾ ചെയ്തത് 1,59,807, ശതമാനം 77. 57
5. പേരാമ്പ്ര: ആകെ വോട്ട് 1,98,218 പോൾ ചെയ്തത് 1,58,124, ശതമാനം 79. 77
6. ബാലുശ്ശേരി: ആകെ വോട്ട് 2,24,239, പോൾ ചെയ്തത് 1,75,326, ശതമാനം 78.18
7. എലത്തൂർ: ആകെ വോട്ട് 2,03,267, പോൾ ചെയ്തത് 1,58,728, ശതമാനം 78.08
8. കോഴിക്കോട് നോർത്ത്: ആകെ വോട്ട് 1,80,909, പോൾ ചെയ്തത് 1,33,614, ശതമാനം 73. 85
9. കോഴിക്കോട് സൗത്ത്: ആകെ വോട്ട് 1,57,275, പോൾ ചെയ്തത് 1,16,779, ശതമാനം 74. 25
10. ബേപ്പൂർ: ആകെ വോട്ട് 2,08,059, പോൾ ചെയ്തത് 1,62,244, ശതമാനം 77. 97
11. കുന്ദമംഗലം: ആകെ വോട്ട് 2,31,284, പോൾ ചെയ്തത് 1,88,619, ശതമാനം 81. 55
12. കൊടുവള്ളി: ആകെ വോട്ട് 1,83,388, പോൾ ചെയ്തത് 1,46,798, ശതമാനം 80. 04
13. തിരുവമ്പാടി: ആകെ വോട്ട് 1,80,289, പോൾ ചെയ്തത് 1,38,911, ശതമാനം 77. 04