കോഴിക്കോട്: ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വത്തിന് തൊണ്ണൂറ് വർഷങ്ങൾ പിന്നിട്ട വേളയിൽ, ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആ ധീരവിപ്ലവകാരികളുടെ നിറമാർന്ന ഓർമ്മകളുമായി ഒരു വീഡിയോ ചിത്രം. മലബാർ ക്രിസ്ത്യൻ കോളേജ് ചരിത്രവിഭാഗം ഒരുക്കിയെടുത്ത ഈ ചിത്രത്തിന്റെ ദൈർഘ്യം 82 സെക്കൻഡ് മാത്രം. ടൈറ്റിൽസ് ഉൾപ്പെടെ വെറും ഒന്നര മിനുട്ട്.
അസോസിയേറ്റ് പ്രൊഫസർ എം.സി. വസിഷ്ഠും പതിനാല് വിദ്യാർത്ഥികളും ചേർന്നാണ് ലിറ്റിൽ ചിത്രം
യാഥാർത്ഥ്യമാക്കിയത്. 'ചരിത്രം ദേശീയോദ്ഗ്രഥനത്തിന് "എന്ന സന്ദേശമാണ് ചിത്രം മുന്നോട്ട് വെക്കുന്നത്.
ഇന്ത്യൻ ചരിത്രനിർമ്മിതിയിൽ സ്വന്തം ജീവരക്തം കൊണ്ട് വീരഗാഥ രചിച്ച പോരാളികളെ മറന്നുകൂടെന്ന് പുതുതലമുറയെ ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ചിത്രം.