1
സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാല സംഘടിപ്പിച്ച ചടങ്ങിൽ റോയ് ജോസഫ് അഭിജിത്തിന് ഉപഹാരം നൽകുന്നു

കുറ്റ്യാടി : സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ അറുപത്തിനാലാമത് സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ സി.പി.അഭിജിത്തിനും, വെള്ളി മെഡൽ നേടിയ സഹോദരി ആഷ്മികക്കും നരിപ്പറ്റയിൽ സ്വീകരണം നൽകി. 16 വയസിൽ താഴെയുള്ളവരുടെ ഹൈ ജംബിലാണ് അഭിജിത്ത് ഒന്നാം സ്ഥാനം നേടിയത്. പതിനാല് വയസിൽ താഴെയുള്ളവരുടെ ഹൈജംപിൽ ആഷ്മിക രണ്ടാം സ്ഥാനവും നേടി. പുല്ലൂരാം പാറ മലബാർ സ്പോട്സ് അക്കാദമിയിലാണ് ഇവർക്ക് പരിശീലനം ലഭിച്ചത്. ഇന്ത്യൻ വോളി താരവും, ബി.എസ്.എഫ് ഡപ്യൂട്ടി കമാൻഡന്റുമായ റോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. അഖിലേന്ദ്രൻ നരിപ്പറ്റ അദ്ധ്യക്ഷനായി. വി.കെ.ബാബു, സുധാകരൻ, മഹാദേവൻ,പ്രസംഗിച്ചു.