കുറ്റ്യാടി: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പെരിങ്ങളത്ത് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് തൊട്ടിൽപ്പാലത്ത് പ്രകടനം നടത്തി. യു.കെ അജ്മൽ, കെ.നൗഷാദ് , സി.ഫാസിൽ , സി.എച്ച് സെയ്ദലവി, കെ.പി മുഹമ്മദ് ഷംസീർ, കെ. നിസാം , കെ.സുനീർ, കെ.പി നൗഷാദ് , കെ.പി ഇസ്മായിൽ , മുഹ്സിൻ, ജവാദ് എന്നിവർ പങ്കെടുത്തു.