evm

സുൽത്താൻ ബത്തേരി: പട്ടികവർഗ സംവരണ മണ്ഡലമായ ബത്തേരിയിൽ കഴിഞ്ഞ നിയമസഭാ തി​രഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞു. 76.18 ശതമാനമാണ് പോളിംഗ്. കഴിഞ്ഞ പ്രാവശ്യം 78. 81 ശതമാനമായിരുന്നു 2.63 ശതമാനം ശതമാനം പോളിംഗ് കുറവാണ്. 220167 വോട്ടർമാരിൽ 167715 പേരാണ് വോട്ടു ചെയ്തത്. അനുകൂലകാലാവസ്ഥയായിരുന്നിട്ടും പോളിംഗ് ശതമാനത്തിൽ കുറവുണ്ടായത് മുന്നണികളുടെ കണക്കു കൂട്ടലുകൾ തെറ്റിക്കുന്നുണ്ട്. എന്നാൽ, എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും വോട്ടുകൾ പൂർണമായും ചെയ്തതായും ബി.ജെ.പി.കഴിഞ്ഞ തവണ രാഹുൽ ഇഫക്ട് ബത്തേരി മണ്ഡലത്തെ കാര്യമായി സ്വാധീനിച്ചിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നാണ് സൂചന. കനത്ത പോളിംഗ് നടക്കാറുള്ള പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് വോട്ടിംഗ് ശതമാനത്തിൽ കുറവുണ്ടായത്. എഴുപത് ശതമാനത്തിൽ താഴെയാണ് മിക്ക ബുത്തുകളിലും. അതേസമയം മണ്ഡലത്തിലെ മറ്റ് ബൂത്തുകളിലെല്ലാം 70 ശതമാനത്തിന് മുകളിൽ പോളിംഗ് നടന്നിട്ടുണ്ട്. യു.ഡി.എഫിനൊപ്പം നിൽക്കുന്നതാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ. ഇടതു മുന്നണി തി​രഞ്ഞെടുപ്പ് കമ്മറ്റി യോഗം വിലയിരുത്തിയത് ബി.ജെ.പി വോട്ടുകൾ യു.ഡി.എഫിന് മറിച്ചതായാണ്. ഇത് സംബന്ധിച്ച് പത്രപ്രസ്താവനയും ഇറക്കി​. സി.പി.എം മുൻകൂർ ജാമ്യമെടുക്കുകയാണെന്നാണ് ഇതി​ന് യു.ഡി.എഫി​ന്റെ മറുപടി​. എന്നാൽ ബി.ജെ.പി ആർക്കും വോട്ടു മറിച്ച് നൽകിയിട്ടില്ലെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു.