കോഴിക്കോട്: സംസ്ഥാന കൈത്തറി വസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് ജില്ലാ കേന്ദ്ര വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിഷു കെെത്തറി വിപണനമേളയ്ക്ക് തുടക്കമായി. കോർപ്പറേഷൻ സ്റ്റേഡിയം കോമ്പൗണ്ടിൽ 13 വരെ രാവിലെ 9 മണി മുതൽ രാത്രി 8 വരെയാണ് കൈത്തറി ഉത്പന്നങ്ങളുടെയും കയർ കരകൗശല ഉത്പന്നങ്ങളുടയെും പ്രദർശനവും വില്പനയും.